text
stringlengths
17
2.95k
അന്തിമ വിശകലനത്തിൽ, ആധുനിക നഗരത്തെ സാമ്പത്തിക വ്യവഹാരങ്ങളുടെ മാറ്റ് വർധിപ്പിക്കുവാൻ പോന്ന സുദൃഢമായ സാമൂഹിക കെട്ടുപാടായി നിർവചിക്കാം.
നഗരങ്ങളെ സംബന്ധിച്ച ഭൂമിശാസ്ത്രപരമായ പഠനഗവേഷണങ്ങൾക്ക് മുൻതൂക്കം നല്കേണ്ടതിന്റെ ആവശ്യകത ഈ നിർവചനത്തിൽനിന്ന് സുവ്യക്തമാണ്.
ഓണാട്ടുകര പ്രധാന നെല്ലറയായിരുന്നു കരിങ്ങാലി പുഞ്ച.
പന്തളം, നൂറനാട്, പാലമേൽ,പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നു.
ഡിസംബ്വർ മുതൽ ഏപ്രിൽ വരെയുള്ള നാലു മാസമാണു ഇവിടെ നെൽകൃഷിയുള്ളത്.
മറ്റു സമയങ്ങളിൽ ഒരു വലിയ ജലാശയമായി കിടക്കുന്ന ഈ പുഞ്ച ഉൾനാടൻ മത്സ്യബന്ധന കേന്ദ്രമാണ്.
പള്ളിമുക്കം, വടക്കടത്തുകാവ്, അണികുന്നം, കാരിമുക്കം എന്നീ ക്ഷേത്രങ്ങൾ കരിങ്ങാലി പുഞ്ചയുടെ തീരത്താണ്.
ഇന്ന് പലകാരണങ്ങളാൽ കൃഷി നടക്കാത്തതുകൊണ്ട് ഈ പുഞ്ച നാശോന്മുഖമാണ്.
ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ ഒൻപതാമത്തെ ഗ്രന്ഥമാണ് ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം.
'ഗലാത്തിയർ' എന്ന ചുരുക്കപ്പേരും ഇതിനുണ്ട്.
അദ്യകാല ക്രിസ്തീയസഭയുടെ പ്രമുഖനേതാവായിരുന്ന തർസൂസിലെ പൗലോസിന്റെ രചനയായി ഇത് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഇന്നത്തെ തുർക്കി രാജ്യത്തിന്റെ ഭാഗമായ പുരാതന അനാത്തോലിയയുടെ മദ്ധ്യഭാഗത്തെ റോമൻ പ്രവിശ്യയായിരുന്ന ഗലാത്തിയയിലെ ക്രിസ്തീയസമൂഹങ്ങൾക്കു വേണ്ടി എഴുതിയതാണിത്.
യഹൂദേതരമതങ്ങളിൽ നിന്നു പരിവർത്തിതരായി വന്ന ക്രിസ്ത്യാനികളുടെമേൽ പരിഛേദനം ഉൾപ്പെടെ മോശെയുടെ നിയമത്തിലെ അനുശാസനങ്ങൾ അടിച്ചേല്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യകാലസഭയിൽ നടന്ന തർക്കമാണ് ഇതിന്റെ പ്രധാനവിഷയം.
യഹൂദേതരരായ ക്രിസ്ത്യാനികൾക്ക് മോശെയുടെ നിയമം ബാധകമല്ലെന്നു ശക്തമായി വാദിക്കുന്ന ഈ രചന "ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ പ്രമാണരേഖ"(Magna Carta of Christian Liberty) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈ രചന പൗലോസിന്റേതു തന്നെയാണെന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ യോജിപ്പുണ്ട്.
പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ അദ്ദേഹത്തിന്റെ വ്യക്തിത്വമുദ്ര ഇത്ര നിസ്സംശയമായുള്ള മറ്റൊന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
പൗലോസിന്റേതായി പറയപ്പെടുന്ന മറ്റു ലേഖനങ്ങളുടെ വിശ്വസനീയത തീരുമാനിക്കാനുള്ള മാനദണ്ഡമായിപ്പോലും ഇത് പരിഗണിക്കപ്പെടാറുണ്ട്.
ഇത് പൗലോസിന്റേതു തന്നെ രചനയാണെന്ന ഉറപ്പിന് മുഖ്യമായുള്ളത് ശൈലിയുടേയും പ്രമേയങ്ങളുടേയും പരിഗണനകളാണ്.
പൗലോസിന്റെ ശൈലിയും അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ മുഖ്യവ്യഗ്രതയായി നിൽക്കുന്ന പ്രമേയങ്ങളും ഇതിൽ തെളിഞ്ഞുകാണാം.
യെരുശലേമിൽ നടന്ന സഭാനേതാക്കളുടെ സമ്മേളനത്തെക്കുറിച്ച് ഇതിൽ ലേഖകൻ നൽകുന്ന വിവരണം, പുതിയനിയമത്തിലെ നടപടിപ്പുസ്തകത്തിൽ വിവരിക്കപ്പെടുന്ന ആ സംഭവത്തിന്റെ മറ്റൊരു നിലപാടിൽ നിന്നുള്ള കാഴ്ചയുടെ അനുഭവം പകരുന്നു.
ഈ കൃതിയിലെ മുഖ്യപ്രതിപാദ്യവിഷയം യഹൂദേതരർക്ക് എങ്ങനെ ക്രിസ്തീയസമൂഹത്തിൽ പങ്കുപറ്റാൻ കഴിയും എന്നതാണ്.
ക്രിസ്തുമതം ഒരു യഹൂദഭൂരിപക്ഷ പ്രസ്ഥാനം ആയിരുന്ന ആദിമഘട്ടത്തിൽ എഴുതപ്പെട്ടതാണിതെന്ന് ഇതിൽ നിന്ന് അനുമാനിക്കാം.
ക്രിസ്തീയസഭയിൽ പിൽക്കാലത്ത് വികസിച്ചുവന്ന അധികാരശ്രേണികളെക്കുറിച്ച് ഇതിൽ യാതൊരു സൂചനയും ഇല്ലെന്നതും, ഇത് അപ്പസ്തോലിക കാലത്തെ തന്നെ രചനയാണെന്നു സൂചിപ്പിക്കുന്നു.
ഈ ലേഖനത്തിൽ രചയിതാവ് അഭിസംബോധന ചെയ്യുന്നത്(1:2) "ഗലാത്തിയയിലെ (ഗലേഷ) സഭകളെ" ആണ്.
എന്നാൽ ഇങ്ങനെ സംബോധന ചെയ്യപ്പെടുന്നവർ ആരെന്നതിൽ അഭിപ്രായസമന്വയമില്ല.
മു.270-ൽ യൂറോപ്പിൽ നിന്ന് വടക്കൻ ഏഷ്യാമൈനറിൽ കുടിയേറിയ കെൽട്ടുവംശത്തിൽപെട്ട ഗാളുകളുടെ ഒരു സമൂഹത്തെയാണ് ലേഖനം ലക്ഷ്യമാക്കിയതെന്നു കരുതുന്ന ന്യൂനപക്ഷമുണ്ട്.
എന്നാൽ ഗോളുകളുടെ കുടിയേറ്റത്തെ തുടർന്ന് പൗലോസിന്റെ കാലത്തും ഗാളിക ഭാഷയുടേയും സംസ്കാരത്തിന്റേയും ചിഹ്നങ്ങൾ നിലനിർത്തിയ ഒരു ഭൂപ്രദേശത്തെ എല്ലാ സഭകൾക്കു വേണ്ടി എഴുതപ്പെട്ടതാണ് ഈ ലേഖനമെന്നു കരുതുന്നവരാണ് ഇന്നധികവും.
പൗലോസ് അപ്പസ്തോലൻ ഗലാത്തിയയും അതിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഫ്രിജിയായും സന്ദർശിക്കുന്നതായി അപ്പസ്തോലനടപടികളിൽ പറയുന്നുണ്ട്.
തന്റെ പ്രബോധനങ്ങളുടെ പരിശുദ്ധി ഗലാത്തിയർ നഷ്ടപ്പെടുത്തിയെന്ന അപ്പസ്തോലന്റെ വിലയിരുത്തലാണ് ലേഖനത്തിന്റെ രചനയുടെ പശ്ചാത്തലം.
വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചും യഹൂദനിയമവുമായുള്ള താരതമ്യത്തിൽ സുവിശേഷത്തിനുള്ള മേന്മയെക്കുറിച്ചും പറയുന്ന ആറദ്ധ്യായങ്ങളുള്ള ഈ ലേഖനത്തെ മൂന്നു ഖണ്ഡങ്ങളായി തിരിക്കാം.
ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ പൗലോസ്, തന്റെ അപ്പസ്തോലികനിയുക്തിയെക്കുറിച്ചും തനിക്കു ലഭിച്ച ദൈവവെളിപാടിന്റെ അനന്യതയെക്കുറിച്ചും പറയുന്നു.
ലേഖനത്തിന്റെ അവശേഷിക്കുന്ന ഭാഗം സ്നേഹപൂർവമായ ആഹ്വാനങ്ങളും നിർദ്ദേശങ്ങളുമാണ്.
ലേഖനത്തിന്റെ തുടക്കത്തിലെ അഭിവാദനത്തിൽ തന്നെ തന്റെ അപ്പസ്തോലനിയുക്തി മനുഷ്യരിൽ നിന്നോ മനുഷ്യൻ മുഖേനയോ അല്ലാതെ ദൈവത്തിൽ നിന്നാണെന്നു പൗലോസ് പറയുന്നു.
താൻ വെളിപ്പെടുത്തിയ സുവിശേഷമല്ലാതെ മറ്റൊന്നില്ലെന്നും മറ്റൊരു സുവിശേഷം പ്രസംഗിക്കുന്നത് ഒരു സ്വർഗ്ഗദൂതൻ തന്നെയായാലും ശപിക്കപ്പെട്ടവനായിരിക്കും എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
തുടർന്ന്, തന്റെ പ്രഘോഷണത്തിനടിസ്ഥാനം യെരുശലേമിലെ സഭാനേതൃത്വം വഴിയല്ലാതെ നേരിട്ടു ലഭിച്ച ദൈവവെളിപാടാണെന്നു സ്ഥാപിക്കാൻ ലേഖകൻ ആദിമസഭാചരിത്രത്തിലെ സംഭവങ്ങൾ വിശദീകരിക്കുന്നു.
ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം നടന്നു 3 വർഷത്തിനു ശേഷമാണ് താൻ യെരുശലേമിൽ പോയി 15 ദിവസം താമസിച്ചതെന്നും അടുത്ത സന്ദർശനം വീണ്ടും 14 വർഷം കഴിഞ്ഞ് സഭാനേതാക്കളുടെ യെരുശലേം സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നെന്നും ഇവിടെ പറയുന്നു.
യഹൂദേതരർക്കിടയിലെ സുവിശേഷകൻ എന്ന തന്റെ സ്ഥാനം ആ സമ്മേളനം അംഗീകരിച്ചു എന്നും പൗലോസ് അവകാശപ്പെടുന്നു.
പിന്നീട് അന്ത്യോഖ്യാ സന്ദർശിച്ച പത്രോസ്, യെരുശലേമിൽ നിന്നു വന്ന എബ്രായക്രിസ്ത്യാനികളെ ഭയന്ന്, അപരിഛേദിതരായ ക്രിസ്ത്യാനികൾക്കൊപ്പം സഹഭോജനം നടത്താൽ വിസമ്മതിച്ച കാര്യവും അതിനു പത്രോസിനെ താൻ "മുഖത്തു നോക്കി എതിർത്ത" കാര്യവും ലേഖകൻ വിവരിക്കുന്നു.
പരിഛേദനവാദികളുടെ പ്രചരണത്തിനു വശംവദരായതിനു ഗലാത്തിയരെ ശകാരിച്ചുകൊണ്ടാണ് ലേഖനത്തിന്റെ മൂന്നാം അദ്ധ്യയം തുടങ്ങുന്നത്.
"ഭോഷന്മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്മുൻപിൽ ക്രൂശിതനായി ചിത്രീക്കരിക്കപ്പെട്ടിരിക്കെ, നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്" എന്ന് ലേഖകൻ ചോദിക്കുന്നു.
ദൈവതിരുമുൻപിലുള്ള നീതീകരണത്തിന്റെ അടിസ്ഥാനം യഹൂദനിയമമല്ല, വിശ്വാസമാണെന്നു സ്ഥാപിക്കാൻ ലേഖകൻ പഴയനിയമത്തിലെ അബ്രാഹമിന്റെ ഉദാഹരണം അവതരിപ്പിക്കുന്നു.
വിശ്വാസത്തിലൂടെയാണ് അബ്രാഹം നീതീകരിക്കപ്പെട്ടതെന്നതിനാൽ പരിഛേദിതരല്ല, വിശ്വാസമുള്ളവരൊക്കെയാണ് അബ്രാഹമിന്റെ സന്തതികൾ.
അബ്രാഹമിനു 430 വർഷങ്ങൾക്കു(3:17) ശേഷം സീനായ് മലയിൽ നൽകപ്പെട്ട യഹൂദനിയമം വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള പഴയ ദൈവികവാഗ്ദാനത്തെ ഇല്ലാതാക്കിയില്ല.
ആ വാഗ്ദാനത്തിന്റെ തുടർച്ച അബ്രാഹമിന്റെ സന്തതിയിലൂടെയാണ്.
അബ്രാഹമിന്റെ സന്തതിയായ യേശുക്രിസ്തുവിന്റെ വരവോടെ മനുഷ്യർക്ക് യഹൂദനിയമത്തിന്റെ സംരക്ഷണം ആവശ്യമില്ലാതായി.
നിയമത്തിന്റേ ആശ്രയത്തിൽ കഴിയുന്നവരെ ലേഖനം, പൂർവപിതാവായ അബ്രാഹമിന് അടിമപ്പെണ്ണായ ഹാഗാറിൽ പിറന്ന സന്തതിയുമായി താരതമ്യം ചെയ്യുന്നു.
ആ സന്തതിക്ക് അവകാശം ഒന്നും കിട്ടിയില്ല.
"എന്നാൽ സ്വർഗ്ഗീയ യെരുശലേം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ"(4:26).
ലേഖനത്തിന്റെ ആദ്യഭാഗങ്ങളിൽ വിവരിച്ച വിശ്വാസത്തെ പ്രായോഗികജീവിതത്തിൽ പ്രതിഭലിപ്പിക്കുന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളാണ് അവസാനഖണ്ഡത്തിലുള്ളത്.
ക്രിസ്തീയ സ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നവർ ജഡത്തിന്റെ അഭിലാഷങ്ങൾക്കു വേണ്ടി സ്വാതന്ത്ര്യത്തെ ഉപയോഗിക്കാതെ സ്നേഹത്തിലൂടെ അന്യോന്യം ദാസരായി വർത്തിക്കുക.
"നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന ഒറ്റവചനത്തിൽ ദൈവനിയമം മുഴുവൻ അടങ്ങിയിരിക്കുന്നു.
ജഡത്തിന്റേയും ആത്മാവിന്റേയും അഭിലാഷങ്ങൾ പരസ്പരവിരുദ്ധങ്ങളായതു കൊണ്ടാണ് മനുഷ്യർക്ക് അവർ ആഗ്രഹിക്കുന്നതു ചെയ്യാൻ കഴിയാതെ വരുന്നത്.
ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടി കുരിശിൽ തറച്ചവരാണ് ക്രിസ്തുവിനുള്ളവരാകുന്നത്.
അതിക്രമം കാട്ടുന്നവരെ ആധ്യാത്മികരായവർ സൗമ്യമായി നേർവഴിയിലാക്കണം.
അന്യോന്യം ഭാരം വചിച്ച് ക്രിസ്തുവിന്റെ നിയമം നിറവേറ്റണം.
ദൈവവചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവനുമായി നല്ലവയെല്ലാം പങ്കുവയ്ക്കണം.
എല്ലാവർക്കും നന്മ ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഈ ഭാഗത്ത്.
ലേഖനത്തിന്റെ അവസാനത്തോടടുത്ത് "നോക്കൂ, ഇപ്പോൾ എന്റെ കൈപ്പടയിൽ എത്ര വലിയ അക്ഷരങ്ങളിലാണു ഞാൻ എഴുതുന്നത്"(6:11) എന്നു പറയുന്നതിന് ലേഖനത്തിന്റെ അതുവരേയുള്ള ഭാഗങ്ങൾ ഒരു കേട്ടെഴുത്തുകാരനെക്കൊണ്ട് എഴുതിച്ചതാണെന്നും, മറ്റു ലേഖനങ്ങളിൽ നിന്നു ഭിന്നമായി ഈ ലേഖനം മുഴുവൻ പൗലോസ് സ്വന്തം കൈപ്പടയിൽ കേട്ടെഴുത്തുകാരനെ ആശ്രയിക്കാതെ എഴുതിയതാണെന്നും വ്യാഖ്യാനമുണ്ട്.
പരിഛേദനവാദികളെ പരിഹസിക്കാൻ പൗലോസ് പറയുന്ന ഒതുക്കമില്ലാത്ത ഒരു ഫലിതവും ഈ ഭാഗത്തിന്റെ അവസാനം കാണം: "അഗ്രചർമ്മഛേദനത്തിന്റെ പേരിൽ നിങ്ങളെ ശല്യപ്പെടുത്തുന്നവർ, സ്വയം വരി ഉടച്ചിരുന്നെങ്കിൽ നന്നായിരുന്നു" എന്നാണ് ആ ഫലിതം.
പൗലോസിനെക്കുറിച്ചുള്ള ലേഖനത്തിൽ, "he had an uninhibited sense of humour" എന്നു പറയുന്ന ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, ഈ വാക്യം ഉദ്ധരിക്കുന്നുണ്ട്.
ഗലാത്യർക്കു എഴുതിയ ലേഖനം
ബുക്ക് മെഷീൻ (ഇ.ബി.എം)
ഇടുക്കി ലോക്സഭാമണ്ഡലം
ഹാക്കർ (പ്രോഗ്രാമർ സംസ്കാരം)
വയത്തൂർ കാലിയാർ ശിവക്ഷേത്രം
കണ്ണൂർ ജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത്ൽപെട്ട വയത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രം.
കണ്ണൂരിൽ നിന്നും മട്ടന്നൂർ -ഇരിട്ടി വഴി ഉളിക്കൽ എത്തിയോ, പയ്യാവൂർ വഴി ഉളിക്കൽ എത്തിയോ ഇവിടെ എത്താം.
കണ്ണൂരിൽ നിന്നും ഏകദേശം അൻപത് കിലോമീറ്റർ ദൂരമുണ്ട്.
ശിവപ്രതിഷ്ഠയാണിവിടെയുള്ളത്.
കുടകരും തദ്ദേശവാസികളും ചേർന്ന് മകരമാസം ഒന്നു മുതൽ പന്ത്രണ്ടു വരെ നടത്തുന്ന ഊട്ടുത്സവമാണിവിടെ പ്രധാനം.
ഊട്ടിനു വേണ്ട അരി സാധനങ്ങൾ കുടകിൽ നിന്നും കാളപ്പുറത്ത് കൊണ്ടുവരുന്നു.
നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യയിലെ വലിയ ഓഹരി വിപണി ആണ്.
ഇത് മുംബൈയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ഇതിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 7,262,507 കോടി രൂപയാണ്.
ഇതിന്റെ സൂചികയുടെ പേര് നിഫ്റ്റി എന്നാണ്.
ഇതിന്റെ വ്യാപാര സമയം രാവിലെ 9:15 മുതൽ ഉച്ചക്ക് 3:30 വരെയാണ്.
ഇതിൽ വ്യാപാരം 2 സെഗ്മെന്റ് ആയിട്ടാനണ് നടക്കുന്നത്.
ഇക്ക്യുറ്റി സെഗ്മെന്റും ഡെബ്റ്റ് മാർക്കെറ്റ് സെഗ്മെന്റും ആണവ
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരൻ (1902-1990) കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവർ പുത്രിമാരാണ്.
ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസ ജീവിതം ആരംഭിച്ചു.
എന്നാൽ പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു.
ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
എന്ന വരികൾ ഏറെ പ്രശസ്തമാണ്.
ഈ ഗാനത്തെ കേരളത്തിന്റെ സാംസ്‌കാരികഗാനമായി 2014 ൽ പ്രഖ്യാപിച്ചു.
ചേരി നിവാസികളുടെ ശബ്ദം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യാർത്ഥം ബംഗ്ലൂരുവിലെ ചേരിനിവാസിയായ ഐസക്ക് അരുൾ ശെൽവ പത്രാധിപരും പ്രസാധകനുമായി ലാഭേച്ചയില്ലാതെ പ്രസിദ്ധപെടുത്തുന്ന ഇന്ത്യയിലെ ഏക മാസികയാണ് സ്ലം ജഗത്.
ചേരിയുടെ ലോകം എന്നാണ് സ്ലം ജഗത്തിന്റെ മലയാള അർഥം.
കന്നട ഭാഷയിലാണ് ഇത് പ്രസിദ്ധപ്പെടുത്തുന്നത്.
പിന്നീട് 2000 ൽ സ്ലം ജഗത് ആരംഭിച്ചു.
ചേരി നിവാസികളുടെ പ്രശ്നങ്ങൾ അവർ തന്നെ പറയണമെന്ന കാഴ്ചപ്പാടിൽ നിന്നാണ് ബംഗളൂരുവിലെ എൽ.ആർ നഗറിലെ ചേരിനിവാസിയായ അരുൾ ശെൽവ ഇങ്ങനെ ഒരു മാസികയ്ക്ക് തുടക്കമിട്ടത്.
തുടക്കത്തിൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജനസഹയോഗ് എന്ന സംഘടനയാണ് മാസിക തുടങ്ങുന്നതിനുള്ള സഹായം നൽകിയത്.
എഴുത്തിൽ താല്പര്യമുള്ള ചേരിനിവാസികൾക്കായി ഈ സംഘട ശില്പശാലകൾ സംഘടിപ്പിക്കുകയും അതിൽ മാധ്യമപ്രവർത്തകർ ക്ലാസെടുക്കുകയും ഫോട്ടോഗ്രാഫി പോലുള്ളവ പഠിപ്പിക്കുകയും ചെയ്തു.
സ്ലം ജഗത്തിൽ ജോലിചെയ്യുന്നവർ പ്രതിഫലം വാങ്ങാതെയാണ് പ്രവർത്തിക്കുന്നത്.
മാസികയിലേക്ക് സൃഷ്ടികൾ അയ്ക്കുന്നവർക്കും പ്രതിഫലം നൽകുന്നില്ല.
ഒറ്റപ്രതിക്ക് അഞ്ചുരൂപയാണ് വില.
പരസ്യങ്ങളും വളരെ അപൂർവമായേ പ്രസിദ്ധപ്പെടുത്താറുള്ളൂ.